Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Whalepool India

ആ​ഡ്വെ​ന്‍റ് - വേ​ൾ​പൂ​ൾ ഇ​ന്ത്യ ച​ർ​ച്ച​ പ​രാ​ജ​യ​പ്പെ​ട്ടു

മും​ബൈ: ആ​ഗോ​ള പ്രൈ​വ​റ്റ് ഇ​ക്വി​റ്റി സ്ഥാ​പ​ന​മാ​യ ആ​ഡ്വെ​ന്‍റ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ യു​എ​സ് ഇ​ല​ക്‌ട്രോണി​ക് ഗൃ​ഹോ​​പ​ക​ര​ണ നി​ർ​മാ​താ​ക്ക​ളാ​യ വേ​ൾ​പൂ​ളി​ന്‍റെ ഇ​ന്ത്യ​ൻ യൂ​ണി​റ്റ് ഏ​റ്റെ​ടു​ക്കാ​നു​ള്ള ച​ർ​ച്ച​ക​ൾ പ​രാ​ജ​യം.

ഒ​രു ബി​ല്യ​ൺ ഡോ​ള​റി​ന് ഏ​റ്റെ​ടു​ക്കാ​നു​ള്ള ച​ർ​ച്ച​ക​ൾ മൂ​ല്യ​നി​ർ​ണ​യ​ത്തെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ങ്ങ​ളെ​ തു​ട​ർ​ന്നാ​ണ് പ​രാ​ജ​യ​പ്പെ​ട്ട​തെ​ന്ന് വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ റോ​യി​ട്ടേ​ഴ്സ് റി​പ്പോ​ർ​ട്ട് ചെ​യ്തു.

മി​ഷി​ഗ​ൺ ആ​സ്ഥാ​ന​മാ​യ മാ​തൃ​സ്ഥാ​പ​നം വേ​ൾ​പൂ​ൾ കോ​ർ​പറേ​ഷ​നി​ൽ​നി​ന്ന് വേ​ൾ​പൂ​ൾ ഓ​ഫ് ഇ​ന്ത്യ​യു​ടെ 31 ശ​ത​മാ​നം ഓ​ഹ​രി​ക​ൾ വാ​ങ്ങു​ന്ന​തി​ൽ ആ​ഡ്വെ​ന്‍റ് മു​ൻ​പ​ന്തി​യി​ൽ എ​ത്തി​യി​രു​ന്നു. ഇ​ത് ഭൂ​രി​പ​ക്ഷ ഓ​ഹ​രി​ക​ൾ സ്വ​ന്ത​മാ​ക്കു​ന്ന​തി​ന് നി​ർ​ബ​ന്ധി​ത ഓ​പ്പ​ൺ ഓ​ഫ​റി​ന് കാ​ര​ണ​മാ​കു​മാ​യി​രു​ന്നു എ​ന്നും വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​ഞ്ഞു.

Latest News

Up